ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്നവരും സർക്കാരും തമ്മിൽ ശനിയാഴ്ച നടന്ന ചർച്ചയും ധാരണയാകാതെ പിരിഞ്ഞു. ദിവസങ്ങളായുള്ള ചർച്ചകൾക്ക് ശേഷവും സമവായത്തിലെത്താൻ ഇരുകൂട്ടർക്കും കഴിഞ്ഞിട്ടില്ല. അതേസമയം ചർച്ചകളിൽ പ്രതിഷേധിക്കുന്ന മുഴുവൻ സംഘടനകൾ പങ്കെടുക്കാത്തത് വലിയ വെല്ലുവിളി ആകുന്നുണ്ട്.
ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ, സഹമന്ത്രി ഷോൺ കാനി എന്നിവരാണ് സമരക്കാരുമായി ചർച്ച നടത്തുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചർച്ച നടന്നു. എന്നാൽ ആവശ്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അംഗീകരിക്കാൻ ഇരുകൂട്ടരും സമ്മതിച്ചിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ആയിരുന്നു ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ആരംഭിച്ചത്.
‘പീപ്പിൾ ഓഫ് അയർലണ്ട് എഗൈൻസ്റ്റ് ഫ്യുവൽ പ്രൈസസ് ആയിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

