ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ മന്ത്രിസഭ വിളിച്ച് ചേർക്കാൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. നിലവിലെ സാഹചര്യങ്ങളും പരിഹാര മാർഗ്ഗങ്ങളും യോഗത്തിൽ ചർച്ചയാകും.
നീതി മന്ത്രി ജിം ഒ കെല്ലഗൻ, പ്രതിരോധ മന്ത്രി ഹെലൻ മക്കെന്റി എന്നിവർ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രിയ്ക്ക് കൈമാറും. പ്രതിഷേധക്കാരുമായുള്ള ധാരണാ ചർച്ചകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും യോഗം വിലയിരുത്തും.
Discussion about this post

