കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ പൊതുമധ്യത്തിൽ നിന്നും വിട്ട് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും നേരമായിട്ടും വീട്ടിൽ തന്നെ അദ്ദേഹം തുടരുകയാണെന്നാണ് വിവരം. തോൽവിയെക്കുറിച്ച് പ്രതികരിക്കാനോ മാധ്യമങ്ങളെ കാണാനോ അദ്ദേഹം തയ്യാറായിട്ടില്ല.
രാവിലെ വൈകീട്ടോടെ അദ്ദേഹം എംഎൽഎ ഓഫീസിൽ എത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ തോറ്റതോടെ അദ്ദേഹം വീട്ടിൽ തന്നെ തുടരുകയായിരുന്നു. അവസാനഫലങ്ങൾ പുറത്തുവരുമ്പോൾ 33 സീറ്റുകളാണ് കേരളത്തിൽ എൽഡിഎഫ് നേടിയത്. രണ്ടിടങ്ങളിൽ ലീഡ് തുടരുന്നുണ്ട്. 97 സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചത്. 1 സീറ്റിൽ ലീഡ് തുടരുന്നുണ്ട്. മൂന്നിടങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു.

