ഡബ്ലിൻ: ഐക്യ അയർലൻഡിനെ പിന്തുണച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിൽ പ്രതികരിച്ച് മുൻ സിൻ ഫെയ്ൻ നേതാവ് ഗെറി ആഡംസ്. അമേരിക്കയുടെ വികാരത്തെയാണ് ട്രംപിന്റെ പരാമർശം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പരാമർശം വലിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്ന വേളയിലാണ് പ്രതികരണവുമായി ആഡംസ് രംഗത്ത് എത്തിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശങ്ങളെ സ്വാഗതം ചെയ്യുന്നു. അമേരിക്കയുടെ വികാരമാണ് ട്രംപിന്റെ വാക്കുകളിൽ തെളിഞ്ഞത്. എന്നാൽ അതിർത്തിവോട്ടെടുപ്പുമായി ബന്ധപ്പെട്ടുള്ള മനോഭാവത്തിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിന് മറ്റൊരു നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

