ഡബ്ലിൻ: ലെപ്പാർഡ്സ്ടൗണിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കും. നാളെ രാവിലെ പ്രതിയെ ക്രിമിനൽ കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. ഓഗസ്റ്റ് 29 ന് കൗമാരക്കാരൻ ഉൾപ്പെട്ട സംഘത്തിന്റെ ആക്രമണത്തിൽ 20 വയസ്സുള്ള യുവാവിന് ജീവൻ നഷ്ടമായിരുന്നു.
സംഭവത്തിൽ ഇന്നലെയാണ് കൗമാരക്കാരൻ അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ കൗമാരക്കാരൻ ഒളിവിൽ ആയിരുന്നു. പ്രായപൂർത്തിയാകാത്തതുകൊണ്ടുതന്നെ കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ വ്യക്തിയാണ് കൗമാരക്കാരൻ. നേരത്തെ മറ്റ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post

