ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് തുന്നടിച്ച് പ്രസിഡന്റ് കാതറിൻ കനോലി. യുദ്ധത്തെ സാധാരണവത്കരിക്കരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കനോലി പറഞ്ഞു. ഇന്നലെ ആയിരുന്നു ഔദ്യോഗിക വസതിയിലെത്തി ട്രംപ് കനോലിയെ കണ്ടത്.
യുദ്ധത്തിന്റെയും വംശഹത്യയുടെയും സാധാരണവത്കരണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ട്രംപിനെ അറിയിച്ചതായി കനോലി പറഞ്ഞു. യുഎസും അയർലൻഡും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു. യുദ്ധവും അക്രമവും അനുഭവിക്കുന്ന ലോകത്തെ എല്ലാ മേഖലകളിലും പൊതുവായ സമാധാനം കെട്ടിപ്പടുക്കുന്നവരെ ഐറിഷ് ജനത പിന്തുണയ്ക്കുമെന്നും കനോലി പറഞ്ഞു. ഇറാനെതിരെ താൻ ആരംഭിച്ച യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുമെന്നും എണ്ണവില ഇടിയുമെന്നും ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരിച്ചിട്ടുണ്ട്.

