ക്ലെയർ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഇന്ന് വീണ്ടും ഒന്നിയ്ക്കും. ഐറിഷ് ഓപ്പൺ ഗോൾഫ് വേദിയിലാണ് ഇരുവരും വീണ്ടും കാണുക. അതേസമയം മത്സരം കാണുകയല്ലാതെ മറ്റ് ചർച്ചകൾ ഉണ്ടാകില്ല. ഇന്നലെ ഇരുവരും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ന് ട്രംപിന്റെ സന്ദർശനത്തിന്റെ അവസാന ദിനമാണ്. ഇന്ന് വൈകീട്ടോടെ ട്രംപ് തന്റെ വിമാനത്തിൽ അമേരിക്കയിലേക്ക് തിരികെ മടങ്ങും. ട്രംപിനൊപ്പം പ്രധാനമന്ത്രിയ്ക്ക് പുറമേ മന്ത്രി പാട്രിക് ഒ ഡോണോവൻ, സഹമന്ത്രി ചാർലി മക്കോണലോഗ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിയ്ക്കും. വിജയികൾക്ക് മൂന്ന് ഐറിഷ് നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ ട്രംപാകും ട്രോഫി സമ്മാനിക്കുക.

