ഡബ്ലിൻ: സ്റ്റോം ഡേവ് ആഞ്ഞടിച്ചതിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽ റദ്ദാക്കിയത് 17 വിമാനങ്ങൾ. നിരവധി വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു. ഡിഎഎ എക്സിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അയർലൻഡിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടത്. ഇതേ തുടർന്ന് 13 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. ക്യാബിൻ ക്രൂ അംഗങ്ങളെയും ജീവനക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. അതേസമയം ഡബ്ലിൻ വിമാനത്താവളത്തിൽ ഇന്നും വിമാന യാത്രയ്ക്ക് തടസ്സം നേരിടാം. അതിനാൽ യാത്ര പുറപ്പെടും മുൻപ് എയർലൈനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

