ഡബ്ലിൻ: ഈസ്റ്റർ അവധിയ്ക്ക് ശേഷം ഡെയിൽ വീണ്ടും വിളിച്ച് ചേർക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. ഡെയിൽ വിളിച്ച് ചേർത്ത് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസമായി അയർലൻഡിൽ പെട്രോൾ – ഡീസൽ വിലകൾ കുതിച്ച് ഉയരുകയാണ്. ഇതിനിടെയാണ് സർക്കാർ വിലക്കയറ്റം പരിഹരിക്കുന്നതിനായി ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചത്. ഇത് താത്കാലികമായി ആശ്വാസം നൽകിയെങ്കിലും സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വില പിടിച്ചുകെട്ടാൻ സർക്കാരിന് കഴിഞ്ഞില്ല.
Discussion about this post

