ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടയിടങ്ങളിൽ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ഇഎസ്ബിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അർധരാത്രി മുതൽ രാവിലെ എട്ട് മണിവരെ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ ഭൂരിഭാഗം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതായി ഇഎസ്ബി അധികൃതർ അറിയിച്ചു. കാറ്റിനെ തുടർന്ന് 18,000 വീടുകളിലും നിരവധി ഫാമുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആയിരുന്നു വൈദ്യുതി തടസ്സം നേരിട്ടത്.
ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ 4,500 ഇടങ്ങളിൽ മാത്രമാണ് വൈദ്യുതി പുന:സ്ഥാപിക്കാൻ ഉള്ളത്. ഇവിടങ്ങളിൽ എത്രയും വേഗം വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം പൊട്ടിവീണ കമ്പികളിൽ ആരും സ്പർശിക്കരുതെന്ന മുന്നറിയിപ്പ് ഇഎസ്ബി അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

