ഡബ്ലിൻ: ഇന്ധന വിലക്കയറ്റെ തുടർന്ന് പ്രതിസന്ധിയിലായി അയർലൻഡിലെ സ്കൂൾ ബസ് ഓപ്പറേറ്റർമാർ. ഇന്ധന വിലയിലെ അസാധാരണമായ വർധനവ് വ്യവസായത്തെ തടസ്സപ്പെടുത്തുമെന്ന് പ്രമുഖ സ്കൂൾ ബസ് ഓപ്പറേറ്റർമാരായ നോളൻ കോച്ചസിന്റെ സിഇഒ ഗാരറ്റ് ഒ ടൂൾ പറഞ്ഞു. ഇവർക്ക് നൂറിലധികം വാഹനങ്ങളാണ് ഉള്ളത്. ഇതിൽ 35 എണ്ണം വിദ്യാഭ്യാസ വകുപ്പിന് വേണ്ടിയുള്ള സർവ്വീസും 75 എണ്ണം സ്വകാര്യ സർവ്വീസും ആണ്.
ഇത്രയും വാഹനങ്ങൾക്കായി പ്രതിവർഷം ഇന്ധന ചിലവ് 2,50,000 യൂറോ ആയിരുന്നുവെന്ന് ഗാരറ്റ് വ്യക്തമാക്കി. എന്നാൽ ഈ വർഷം ഇത് വർധിക്കും. അടുത്ത ആഴ്ച ആകുമ്പോഴേയ്ക്കും തന്നെ ചിലവ് മൂന്ന് ലക്ഷം യൂറോ എന്ന നിലയിലേക്ക് ഉയരും. ഈ സാഹചര്യത്തിൽ ഈ വ്യവസായവുമായി മുന്നോട്ടു പോകുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

