വാഷിംഗ്ടൺ ; ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കിടയിൽ, ഹോർമുസ് കടലിടുക്കിനെക്കുറിച്ച് നിർണ്ണായക പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ‘ ഹോർമുസിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റണോ ‘ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത് . ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും ശക്തമാകുന്ന സമയത്താണ് ട്രംപിന്റെ പ്രസ്താവന.
“ഇപ്പോൾ അത് യുഎസ് നിയന്ത്രണത്തിലാണ്, ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് സ്ട്രെയിറ്റ്’ എന്ന് പുനർനാമകരണം ചെയ്യണോ? അമേരിക്കയെപ്പോലെ, ഇത് എക്കാലത്തേക്കാളും ‘ചൂടുള്ളതായിരിക്കും.” ഡൊണാൾഡ് ട്രംപ് കുറിച്ചു. ‘പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്’ എന്ന് ഒപ്പിട്ടാണ് ട്രംപ് സന്ദേശം അവസാനിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര, ഊർജ്ജ വ്യാപാര പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ഇത് ബന്ധിപ്പിക്കുന്നു. ആഗോള എണ്ണ, വാതക വിതരണത്തിന്റെ പ്രധാന ഭാഗം ഈ സമുദ്ര പാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ, മേഖലയിലെ ഏതൊരു സൈനിക അല്ലെങ്കിൽ രാഷ്ട്രീയ സംഘർഷവും അന്താരാഷ്ട്ര ഊർജ്ജ വിപണിയെ ബാധിക്കും.

