ഇംഗ്ലണ്ടിലെ ലൂട്ടണിൽ നിന്ന് സ്കോട്ട്ലൻഡിലേക്ക് പറന്ന ഈസിജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ . പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ കൈവശം ബോംബുണ്ടെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു . തുടർന്ന് പൈലറ്റ് വിമാനം സ്കോട്ട്ലൻഡിന് പകരം മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ടു.
വിമാനത്തിൽ ഇരുന്ന യാത്രക്കാരൻ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് അള്ളാ ഹു അക്ബർ.. അള്ളാ ഹു അക്ബർ എന്ന് വിളിക്കുകയും ‘അമേരിക്കയ്ക്ക് മരണം’ , ‘ട്രംപിന് മരണം’ എന്നും ഉറക്കെ അലറി വിളിക്കുകയുമായിരുന്നു. ഇതിനുശേഷം, അയാൾ തുടർച്ചയായി പലതവണ അള്ളാ ഹു അക്ബർ എന്ന് വിളിച്ചു പറയാൻ തുടങ്ങി.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിട്ടുണ്ട്. വിമാനത്തിൽ ഇരിക്കുന്ന യാത്രക്കാരൻ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് ഭീഷണി മുഴക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. ഇതിനിടയിൽ, സമീപത്തുണ്ടായിരുന്ന നിരവധി യാത്രക്കാർ ആ വ്യക്തിയെ പിടികൂടി ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ട് . സംഭവത്തിൽ ഭയന്നിരിക്കുന്ന തോന്നുന്ന നിരവധി സ്ത്രീകളെയും വീഡിയോയിൽ കാണാം.

