ടെൽഅവീവ്: ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയാണ് നീക്കം. രാജ്യത്തിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്സ് ചുമതല ഏറ്റെടുക്കുമെന്നും ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രതിരോധമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.ഇന്ന് പ്രതിരോധമന്ത്രിയുടെ കാലാവധി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് – എന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
സൈനിക നേതൃത്വത്തിലെ പല കാര്യങ്ങളിലുമുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിക്കുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നു. കാറ്റ്സ് പുതിയ പ്രതിരോധമന്ത്രിയായി ചുമതല ഏൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം രാജ്യയ്ക്ക് സുരക്ഷ തന്നെയാണ് താൻ എല്ലാക്കാലത്തും പ്രഥമ പരിഗണന നൽകിയതെന്ന് പുറത്താക്കിയതിന് പിന്നാലെ യോവ് ഗാലന്റ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അത് തന്നെയാണ് ജീവിതത്തിന്റെ ദൗത്യമെന്നും ഗാലന്റ് വ്യക്തമാക്കി.
നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി നേതാവാണ് കാറ്റ്സ് . 1998 മുതൽ ഇസ്രായേൽ പാർലമെന്റ് അംഗമാണദ്ദേഹം . കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കൃഷി, ഗതാഗതം , ഇന്റലിജൻസ്, ധനകാര്യം തുടങ്ങി വിവിധ വകുപ്പുകൾ അദ്ദേഹം കൗകാരം ചെയ്തിട്ടുണ്ട്.