ഡബ്ലിൻ: പൂന്തോട്ടങ്ങളിലേക്ക് എത്തുന്ന പക്ഷികൾക്ക് ഭക്ഷണം നൽകരുതെന്ന് മുന്നറിയിപ്പ്. രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ട്രൈക്കോമോണിയാസിസ് എന്ന രോഗത്തിന്റെ വ്യാപനം ചെറുക്കുന്നതിനായി ബേർഡ് വാച്ച് അയർലൻഡ് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വളർത്തു പക്ഷികൾക്ക് നൽകുന്ന തീറ്റകളിൽ നിന്നാണ് ഈ അസുഖം ഉണ്ടാകുന്നത്. ട്രൈക്കോമോണിയാസിസ് എന്ന രോഗം ഇതിനോടകം തന്നെ അയർലൻഡിലെ ഫിഞ്ച് ഇനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വസന്തകാലത്തും വേനൽ കാലത്തും പൂന്തോട്ടങ്ങളിലേക്ക് എത്തുന്ന പക്ഷികൾക്ക് തീറ്റ നൽകരുതെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

