വാഷിംഗ്ടൺ : ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയോട് കീഴടങ്ങാൻ നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പരമോന്നത നേതാവ് ഒളിവിൽ കഴിയുന്നത് എവിടെയാണെന്ന് അറിയാമെന്നും , ക്ഷമ നശിച്ചുവെന്നുമാണ് ട്രംപിനെ പോസ്റ്റ്.
ഖമേനിയുടെ പേര് അദ്ദേഹം പരാമർശിച്ചിട്ടില്ലെങ്കിലും, ‘സുപ്രീം ലീഡർ’ എന്ന് എഴുതിയാണ് ട്രംപ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ, ‘സുപ്രീം ലീഡർ’ എന്ന് വിളിക്കപ്പെടുന്നയാൾ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്ക് നന്നായി അറിയാമെന്നും ട്രംപ് പറഞ്ഞു.
‘ ഞങ്ങൾ അദ്ദേഹത്തെ കൊല്ലില്ല, അദ്ദേഹത്തിലേയ്ക്കെത്താൻ എളുപ്പമാണ് പക്ഷേ, സാധാരണക്കാർക്കോ സൈനികർക്കോ നേരെ മിസൈലുകൾ തൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. ‘സുപ്രീം ലീഡർ’ നിരുപാധികം കീഴടങ്ങണം ‘ ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണയോടെ, റെസ പഹ്ലവി ഇറാനിയൻ സിംഹാസനം ഏറ്റെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പറയപ്പെടുന്നു. നേരത്തെ ഇസ്രായേലിനെ പിന്തുണച്ച് റെസ പഹ്ലവി രംഗത്തെത്തിയിരുന്നു. ഇസ്രായേൽ ആക്രമണങ്ങൾക്കൊടുവിൽ ഇറാനിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും റെസ പഹ്ലവി പറഞ്ഞിരുന്നു.

