ബെയ്ജിങ് : പഹൽഗാം ആക്രമണത്തെക്കുറിച്ച് പൊള്ളയായ വാദങ്ങൾ നിരത്തി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളുമായും സമാധാനവും സ്ഥിരതയും നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് തങ്ങളെന്നും ഇഷാഖ് ദാർ പറഞ്ഞു. ചൈനയിലെ ടിയാൻജിൻ നഗരത്തിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഇഷാഖ് ദാർ.
‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാന് നൽകുന്നത് വളരെ നിർഭാഗ്യകരമാണ്. വിശ്വസനീയമായ അന്വേഷണമോ പരിശോധിക്കാവുന്ന തെളിവുകളോ ഇല്ലാതെയാണ് തൻ്റെ രാജ്യത്തിനെ പ്രതിപ്പട്ടികയിൽ നിലനിർത്തുന്നത് . മൂന്ന് മാസത്തിനിടെ ദക്ഷിണേഷ്യയിൽ വളരെ അസ്വസ്ഥമായ സംഭവവികാസങ്ങൾ നടന്നിട്ടുണ്ട്. സംഘർഷത്തിനും സമ്മർദ്ദത്തിനും പകരം സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയുമാണ് തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കേണ്ടത് . ‘ – ഇഷാഖ് ദാർ പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇഷാഖ് ദാർ സംയുക്ത കൂടിക്കാഴ്ച നടത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സൗഹൃദം കൂടുതൽ ആഴത്തിലാക്കുന്നതിനും പൊതുവായ പ്രാദേശിക ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിബദ്ധത ഇഷാഖ് ദാർ ഉറപ്പിച്ചു പറഞ്ഞു.

