ഡബ്ലിൻ: ചവറ്റുകൊട്ടകളിൽ ബാറ്ററി ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പ്. പൊട്ടിത്തെറികളും ഇതേ തുടർന്നുള്ള തീപിടിത്തവും വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ ഏറ്റവും വലിയ മാലിന്യ സംസ്കരണ ഓപ്പറേറ്റർമാരിൽ ഒന്നായ ക്ലീൻ അയർലൻഡ് റീസൈക്ലിങ്ങാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ബാറ്ററികൾ, വേപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വീടുകളിലെ ബിന്നുകളിലോ പൊതുസ്ഥലങ്ങളിലെ ബിന്നുകളിലോ നിക്ഷേപിക്കരുത്. വേപ്പുകൾ, പവർ ബാങ്കുകൾ, കോർഡ്ലെസ് പവർ ടൂളുകൾ, ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ തുടങ്ങിയ മാലിന്യങ്ങൾ സംസ്കരണത്തിനായി കൂടുതൽ ലഭിക്കുന്നുണ്ട്. ഇതിൽ വേപ്പുകളിലും ഇലക്ട്രോണിക് വസ്തുക്കളിലുമുള്ള ലിഥിയം അയൺ ബാറ്ററികൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനോടകം തന്നെ ക്ലീൻ അയർലൻഡ് റീസൈക്ലിങ്ങ് പ്ലാന്റിൽ നിരവധി തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്.

