ഇഷ്ടമുള്ള ആഹാരം ആസ്വദിച്ച് കഴിക്കുക എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അത് കോടീശ്വരനായാലും , പാവപ്പെട്ടവനായാലും ഈ ഇഷ്ടങ്ങളിൽ വലിയ മാറ്റങ്ങൾ വരാറില്ല.ഇപ്പോഴിതാ ‘കാളി മാതാവ്’ ആയി വേഷമിട്ട യുവതി സ്ട്രീറ്റ് ഫുഡ് കൗണ്ടറിന് സമീപം നിന്ന് ‘പാനി പൂരി’ ആസ്വദിച്ച് കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
കറുത്ത സാരി ധരിച്ച് , ദേഹമാസകലം ചായം പുരട്ടി ഭദ്രകാളിയുടെ രീതിയിൽ ആഭരണങ്ങളും ധരിച്ചാണ് യുവതി പാനിപൂരി കഴിക്കാനെത്തിയത്. വൈറലായ വീഡിയോയോട് സോഷ്യൽ മീഡിയ പലതരത്തിലാണ് പ്രതികരിച്ചിരിക്കുന്നത് .
“ജയ് മഹാകാളി” കീർത്തനങ്ങളോടെ ചിലർ പ്രതികരിച്ചപ്പോൾ മറ്റ് ചിലർ ഈ വേഷത്തിൽ വന്ന് ഇത്തരത്തിൽ ചെയ്യുന്നത് അനുചിതമാണെന്ന് കമന്റ് ചെയ്തു. ചിലർ വീഡിയോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.
https://www.instagram.com/reel/DBftQBYptZ6/?utm_source=ig_embed&ig_rid=4d74d285-9066-40b9-a6c3-b974848828f9