വിമാനയാത്ര നടത്തുന്നവർ എല്ലാം പാക്കിംഗിൽ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. അതിന്റെ വെയ്റ്റിലും , കൊണ്ടു പോകാൻ കഴിയുന്ന വസ്തുക്കളിലുമൊക്കെ നിയന്ത്രണമുണ്ട്. ഇത്തരത്തിൽ വിമാനത്തിൽ കൊണ്ടു പോകാനാകാത്ത സാധനങ്ങളിൽ ഒന്നാണ് തേങ്ങയും. എന്തുകൊണ്ടാണ് മലയാളികളുടെ പ്രിയങ്കരമായ നാളികേരം വിമാനത്തിൽ കൊണ്ടു പോകാനാകത്തത് എന്നറിയാമോ. സുരക്ഷാ കാരണങ്ങളാണ് ഇതിനു പിന്നിൽ.
തേങ്ങയിൽ, പ്രത്യേകിച്ച് ഉണക്കിയ തേങ്ങയിൽ വലിയ അളവിൽ എണ്ണ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും തീപിടിച്ചേക്കാം. ക്യാബിൻ മർദ്ദവും കാർഗോ ഹോൾഡിലെ താപനില മാറുന്നതും തീപിടുത്തത്തിന് കാരണമാകും. വിമാനക്കമ്പനികൾ യാത്രക്കാരുടെ സുരക്ഷ നിലനിർത്താൻ ഇത്തരം കാര്യങ്ങൾ കർശനമായി വിലക്കിയിട്ടുണ്ട്.
ഇത് കൂടാതെ ആയുധങ്ങൾ , തോക്കുകൾ , സ്ഫോടകവസ്തുക്കൾ , കത്തി എന്നിവയ്ക്കും വിലക്കുണ്ട്.