ഡബ്ലിൻ: ഗാസ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അയർലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ്. അല്ലാത്തപക്ഷം ഇയുവിന് മേലുള്ള വിശ്വാസ്യത നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. കോപ്പൻഹേഗനിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടിയും പട്ടിണിയും ചർച്ച ചെയ്യണം. ഉടമ്പടികൾ ലംഘിച്ചിട്ടുണ്ടെങ്കിൽ ഇസ്രായേലിന് ഉപരോധം ഏർപ്പെടുത്തണം. നിലവിൽ ഇയുവിന്റെ വിശ്വാസ്യാത ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഗാസയിലെ നരഹത്യയിൽ കൃത്യമായ നിലപാട് സ്വീകരിക്കുന്നതിലൂടെ മാത്രമേ ഇതിനൊരു പരിഹാരം ആകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

