കെറി: കൗണ്ടി കെറിയിലെ കർഷകൻ മൈക്കിൾ ഗെയ്നിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ വർഷം ആയിരുന്നു മൈക്കിൾ ഗെയ്ൻ കൊല്ലപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ 50 വയസ്സ് പ്രായമുള്ള മറ്റൊരു വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ കുറ്റം ചുമത്താതെ വിടുകയായിരുന്നു. 2025 മെയിൽ ആയിരുന്നു ഗെയ്നിന്റെ മരണ വിവരം പുറത്തറിയുന്നത്.
Discussion about this post

