കാവൻ: കൗണ്ടി കാവനിൽ യുവതിയെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 20 വയസ്സുള്ള ചെറുപ്പക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാവനിൽ ഇന്നലെ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ 20 കാരി ആശുപത്രിയിൽ ചികിത്സയിലാണ്.
ലൊരേറ്റു വുഡ് പരിസരത്ത് ആയിരുന്നു സംഭവം ഉണ്ടായത്. നടന്ന് പോകുകയായിരുന്ന യുവതിയെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ 20 കാരനെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് കസ്റ്റഡിയിൽ എടുത്തത്.
Discussion about this post

