ചെന്നൈ : തമിഴ്നാട്ടിൽ കൂട്ടബലാത്സംഗം . യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ രണ്ട് ടിവികെ ഭാരവാഹികളാണ് അറസ്റ്റിലായത്.
തൂത്തുക്കുടിയിലാണ് സംഭവം നടന്നത് . യൂത്ത് വിംഗ് ശ്രീവൈകുണ്ഠം ഓർഗനൈസർ ബാലമുരുകൻ, ടിവികെ ഭാരവാഹി ജയപാൽ എന്നിവരാണ് അറസ്റ്റിലായത് . ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിൽ എത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
യുവതിയെ ഇവർ തന്നെയാണ് കാറിൽ കയറ്റി രാമനാഥപുരം ജില്ലയിലുള്ള എർവാടി പ്രദേശത്തേക്ക് പോയത്. ഇതിനിടെയണ് യുവതിയ്ക്ക് മയക്കുമരുന്ന് നൽകിയതും , ഹോട്ടലിലേയ്ക്ക് എത്തിച്ചതും. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി പാളയംകോട്ടൈ സെൻട്രൽ ജയിലിലേക്ക് മാറ്റി.

