കെറി: കൗണ്ടി കെറിയിലെ ഐപിഎഎസ് സെന്ററിലുണ്ടായ കത്തിക്കുത്തിൽ അറസ്റ്റിലായ പ്രതിയ്ക്കെതിരെ കുറ്റം ചുമത്തി. കൊലപാതകക്കുറ്റമാണ് 49 വയസ്സുള്ള വ്യക്തിയ്ക്ക് മേൽ ചുമത്തിയത്. അതേസമയം ഇയാളുടെ പേര് വിവരങ്ങളും ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു കെറിയെ ഞെട്ടിച്ചുകൊണ്ട് കത്തിയാക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു.
ഇസ്മായിൽ മുസ്തഫ് ഹുസാനെ എന്നാണ് പ്രതിയുടെ പേര്. ഇയാളെ ഇന്ന് വൈകീട്ട് കില്ലാർണി ജില്ലാ കോടതിയിൽ പ്രത്യേക സിറ്റിംഗിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ആയിരുന്നു കോടതി കുറ്റം ചുമത്തിയത്. മിനിഞ്ഞാന്ന് പുലർച്ചെ 5.20 ഓടെ ആയിരുന്നു ആക്രമണം ഉണ്ടായത്.
Discussion about this post

