അർമാഗ്: കൗണ്ടി അർമാഗിൽ വാഹനാപകടം. സംഭവത്തിൽ കുട്ടിയ്ക്ക് സാരമായി പരിക്കേറ്റു. മാർക്കറ്റ്ഹില്ലിലെ കുഷൻ റോഡിൽ ആയിരുന്നു സംഭവം. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ മറ്റ് രണ്ട് കുട്ടികൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ സാരമല്ല. അതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ മടക്കിയയച്ചു. സംഭവത്തിൽ 30 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് ഈ സ്ത്രീയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post

