പട്ന : വിവാഹം ഒരു ആഘോഷമാണ്, എന്നാൽ നിസ്സാര കാരണങ്ങളാൽ വിവാഹങ്ങൾ മുടങ്ങുകയും എല്ലാ സന്തോഷവും ഇല്ലാതാകുകയും ചെയ്യുന്ന സംഭവങ്ങളുണ്ട്. അത്തരമൊരു സംഭവമാണ് ബീഹാറിലെ കൈമൂർ ജില്ലയിലും ഉണ്ടായിരിക്കുന്നത് . നെറ്റിയിൽ സിന്ദൂരം തൊടുന്നതിനിടെ വരന്റെ കൈ വിറച്ചതിനെ തുടർന്നാണ് ഇവിടെ വിവാഹം മുടങ്ങിയത്.ഫസ്റ്റ്ബിഹാർജാർഖണ്ഡ് എന്ന അക്കൗണ്ടാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്.
വിവാഹത്തിന്റെ പ്രധാന ആചാരങ്ങളിലൊന്നാണ് വധുവിന്റെ സീമന്ത രേഖയിൽ കുങ്കുമം അണിയിക്കുന്നത് . എന്നാൽ ഇതിനിടെ വരന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങിയതോടെ തനിക്ക് ഈ വിവാഹം വേണ്ടെന്ന് വധു പറയുകയായിരുന്നു.
വരന് ഭ്രാന്താണെന്ന് പറഞ്ഞാണ് വധു വിവാഹം ഉപേക്ഷിച്ചത് . വീട്ടുകാർ ഇടപെട്ടിട്ടും അവർ വിവാഹത്തിന് സമ്മതിച്ചില്ല. അതേസമയം, വധുവിന്റെ കുടുംബം വരനിൽ നിന്ന് പണം ആവശ്യപ്പെട്ടു. തർക്കമായതിനെ തുടർന്ന് ഭാഭുവ പോലീസും സ്ഥലത്തെത്തി.ഭയവും സമ്മർദ്ദവും മൂലമായിരിക്കാം വരന്റെ കൈ വിറച്ചതെന്ന് പൊലീസും പറഞ്ഞെങ്കിലും തന്റെ തീരുമാനം മാറ്റാൻ വധു തയ്യാറായില്ല.

