റായവാരം ; ആന്ധ്രാപ്രദേശിൽ പടക്ക നിർമ്മാണ യൂണിറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് മരണം . രണ്ട് പേർക്ക് പൊള്ളലേറ്റു. ലൈസൻസുള്ള ഒരു പടക്ക നിർമ്മാണ കേന്ദ്രത്തിലാണ് സംഭവം . തീപിടുത്തത്തിന് കാരണമായേക്കാവുന്ന വസ്തുക്കൾ തെറ്റായി കൈകാര്യം ചെയ്തതാണെന്നാണ് നിഗമനം.
ആറു മൃതദേഹങ്ങളും കണ്ടെടുത്തതായും തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ പോലീസ് സൂപ്രണ്ട് രാഹുൽ മീണ പറഞ്ഞു. പരിക്കേറ്റ രണ്ട് പേരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
Discussion about this post

