അമരാവതി ; രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ നിന്ന് (ടിടിഡി) ഏകദേശം ഒരു ലക്ഷം മായം ചേർത്ത ലഡ്ഡു അയോധ്യയിലേക്ക് അയച്ചതായി ഉപമുഖ്യമന്ത്രി പവൻ കല്യാൺ . മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ കാലത്താണിത് നടന്നതെന്നും പവൻ കല്യാൺ പറഞ്ഞു . ജഗൻ സർക്കാർ ശുദ്ധമായ നെയ്യ്ക്ക് പകരം ബാത്ത്റൂം വൃത്തിയാക്കുന്നതിനുള്ള രാസവസ്തുക്കൾ ലഡ്ഡുവിൽ കലർത്തിയതായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും പറഞ്ഞു. ഭഗവാൻ വെങ്കിടേശ്വരന്റെ വിശ്വാസത്തെ തകർക്കുന്ന നടപടിയാണിതെന്നും അവർ ആരോപിച്ചു.
‘ രാജ്യം മുഴുവൻ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷിക്കുമ്പോൾ, ജഗൻ മോഹൻ റെഡ്ഡി സർക്കാർ ഏകദേശം ഒരു ലക്ഷം മായം കലർന്ന ടിടിഡി ലഡ്ഡുക്കൾ അയോധ്യയിലേക്ക് അയച്ചു . ഇവ പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയ അതേ മായം ചേർത്ത ലഡ്ഡുക്കളാണോ? ആ ലഡ്ഡുവിൽ ശുദ്ധമായ നെയ്യ് ഉപയോഗിച്ചിട്ടില്ല . പകരം, സസ്യ നെയ്യ്, പാം ഓയിൽ പോലുള്ള വിലകുറഞ്ഞ എണ്ണകളാണ് ഉപയോഗിച്ചത്. ലഡ്ഡു നിർമ്മാണത്തിൽ ആകെ 59.70 മുതൽ 60 ലക്ഷം കിലോഗ്രാം വരെ നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തി ‘ എന്നും അദ്ദേഹം പറഞ്ഞു.
തിരുപ്പതിയിൽ മാത്രമല്ല, ശ്രീശൈലം ക്ഷേത്രത്തിലും ഈ മായ ചേർക്കൽ നടന്നിട്ടുണ്ടെന്ന് ചേർത്തിട്ടുണ്ടെന്ന് കർണൂൽ ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു. രണ്ട് തരം രാസവസ്തുക്കൾ വെളിപ്പെടുത്തിയ ദേശീയ ക്ഷീര വികസന ബോർഡ് റിപ്പോർട്ടിനെ പറ്റിയും അദ്ദേഹം വെളിപ്പെടുത്തി . ശുദ്ധമായ നെയ്യിനേക്കാൾ വില കുറവായതിനാലാണ് വിലകുറഞ്ഞ കൊഴുപ്പ് കഴിഞ്ഞ സർക്കാർ ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

