പുരി : ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെ 500 ഓളം പേർക്ക് പരിക്ക് . നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തിന്റെ ഭാഗമായി വലിക്കുന്ന മൂന്ന് വലിയ രഥങ്ങളിൽ ഒന്നായ തലധ്വജ രഥം വലിക്കുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് പരിക്കേറ്റത് .
പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനുമായി, കേന്ദ്ര സായുധ പോലീസ് സേനയുടെ (CAPF) 8 കമ്പനികൾ ഉൾപ്പെടെ ഏകദേശം 10,000 പേരെ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട് . രഥയാത്രയുടെ പ്രധാന ഭാഗം ഇന്ന് ആരംഭിച്ചു. ആയിരക്കണക്കിന് ആളുകൾ രഥങ്ങൾ വലിച്ചപ്പോൾ, ഉത്സവത്തിൽ പങ്കെടുക്കാൻ മാത്രം ലക്ഷക്കണക്കിന് ആളുകൾ ക്ഷേത്രനഗരത്തിലെത്തി.
ഏറെ ഭക്തരെ ആകർഷിക്കുന്ന ഈ ഉത്സവത്തിൽ രഥം ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് 2.5 കിലോമീറ്റർ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്കാണ് എത്തിക്കുന്നത് സഹോദരന്മാരായ ബലഭദ്രനും ദേവി സുഭദ്രയ്ക്കുമൊപ്പം ഭഗവാൻ ജഗന്നാഥൻ ഒരു ആഴ്ച ഗുണ്ടിച്ച ക്ഷേത്രത്തിൽ വസിക്കുകയും പിന്നീട് സമാനമായ ഘോഷയാത്രയിൽ മടങ്ങുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.

