ഡബ്ലിൻ: ആഗോളതലത്തിൽ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്ന മെറ്റയ്ക്കെതിരെ അയർലൻഡിൽ പ്രതിഷേധം. മെറ്റയുടെ ഡബ്ലിൻ ആസ്ഥാനത്തും ഔട്ട്സോഴ്സിംഗ് കമ്പനിയായ കോവാലന്റെ ഹാഡിംഗ്ടൺ റോഡ് ഓഫീസിലുമാണ് പ്രതിഷേധം നടന്നത്. കമ്യൂണിക്കേഷൻസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
എഐയുടെ ഉപയോഗം വർധിപ്പിക്കാനാണ് മെറ്റയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ വർഷം ഏകദേശം 10 ശതമാനം ജീവനക്കാരെ ആഗോളതലത്തിൽ പിരിച്ചുവിടാനാണ് മെറ്റയുടെ തീരുമാനം. അതായത് ഈ ശതമാനം എന്നത് ഏകദേശം എട്ടായിരം തസ്തികകളോളം വരും. അയർലൻഡിൽ മാത്രം 100 ലധികം തസ്തികകളാണ് നഷ്ടമാകുക.
Discussion about this post

