ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വീടിനായി അപേക്ഷ നൽകിയവർക്ക് കാത്തിരിക്കേണ്ടി വരുന്നത് വർഷങ്ങൾ. രണ്ട് കിടക്കകളുള്ള വീടിനായി അപേക്ഷകർക്ക് ശരാശരി അഞ്ചര വർഷത്തോളമാണ് കാത്തിരിക്കേണ്ടി വരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ലിമെറിക്ക് മെട്രോപോളിറ്റൻ ഡിസ്ട്രിക്റ്റിന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രതികരണം ഉണ്ടായത്.
യോഗത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് കൗൺസിലർ എലി ഒ ഡോണോവൻ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് കണക്കുകൾ പുറത്തുവിട്ടത്. ഒന്ന്, രണ്ട്, മൂന്ന് കിടക്കകളുള്ള വീടുകൾക്കായുള്ള അപേക്ഷകരുടെ കാത്തിരിപ്പ് സംബന്ധിച്ച വിശദാംശങ്ങൾ ആയിരുന്നു അദ്ദേഹം ആരാഞ്ഞത്. ഒ’ഡോണോവന്‍ നൽകിയ കണക്കുകൾ പ്രകാരം ഒരു കിടപ്പുമുറി വീടുകളുടെ ശരാശരി കാത്തിരിപ്പ് സമയം 5.25 വർഷമാണ്. രണ്ട് കിടപ്പുമുറി വീടിന് 5.38 വർഷവും മൂന്ന് കിടപ്പുമുറി വീടിന് 4.73 വർഷവുമാണ്.

