ഡബ്ലിൻ: ഡബ്ലിനിലെ ലൂക്കനിൽ മലയാളി യുവാവ് അന്തരിച്ചു. എറണാകുളം സ്വദേശി ബേസിൽ രാജുവാണ് മരിച്ചത്. 22 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ബേസിലിന്റെ അപ്രതീക്ഷിത വിയോഗം.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. ഉടനെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് സിറിയൻ യാക്കോബേറ്റ് ചർച്ച് ഇടവകാംഗമാണ് ബേസിൽ. സംസ്കാരം പിന്നീട്. അയർലൻഡിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് ബേസിൽ.
Discussion about this post

