നോയിഡ : സർക്കാർ ഓഫീസിലെത്തിയ വൃദ്ധനെ ഒരു മണിക്കൂറോളം കാത്ത് നിർത്തിച്ച ജീവനക്കാർക്ക് ‘ സ്റ്റാൻഡപ്പ് ‘ ശിക്ഷ . ഉത്തർപ്രദേശിലെ നോയിഡ അതോറിറ്റിയിലെ ജീവനക്കാരാണ് ഡോക്യുമെൻ്റേഷൻ നടപടികൾക്ക് എത്തിയ വയോധികനെ ഒരു മണിക്കൂറിലധികം കാത്ത് നിർത്തിപ്പിച്ചത് .
സംഭവം അറിഞ്ഞ സിഇഒ വയോധികന് മുൻഗണന നൽകി ചുമതല പൂർത്തിയാക്കാൻ ജീവനക്കാരോട് ഫോണിൽ നിർദേശം നൽകി. എന്നിട്ടും ഉദ്യോഗസ്ഥർ പേപ്പർ വർക്കുകൾ വൈകിപ്പിച്ചു . ഇതാണ് സിഇഒ ഡോ. ലോകേഷിനെ പ്രകോപിതനാക്കിയത് . തുടർന്ന് അദ്ദേഹം ഓഫീസിൽ നേരിട്ട് എത്തി. ജീവനക്കാരോട് കൃത്യവിലോപം കാട്ടിയതിന് അരമണിക്കൂർ എഴുനേറ്റ് നിന്ന് തന്നെ ജോലി ചെയ്യാനും ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Discussion about this post