ന്യൂഡല്‍ഹി: കഴിഞ്ഞ 10 വർഷത്തിനിടെ തനിക്ക് സോണിയാ ഗാന്ധിയെ ഒരിക്കൽ മാത്രമേ കാണാൻ അവസരം ലഭിച്ചിട്ടുള്ളൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ . ഗാന്ധി കുടുംബമാണ് തൻ്റെ രാഷ്ട്രീയ ജീവിതം ഉണ്ടാക്കിയതും നശിപ്പിച്ചതെന്നും എന്നാൽ താൻ ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്റെ രാഷ്ട്രീയ ജീവിതം ഗാന്ധിമാര്‍ ഉണ്ടാക്കിയതല്ല. പാര്‍ട്ടിയുമായുള്ള ദീര്‍ഘകാല ബന്ധം ഉണ്ടായിരുന്നിട്ടും ഗാന്ധി കുടുംബാംഗങ്ങളുമായി തനിക്ക് നേരിട്ടുള്ള ആശയവിനിമയം പരിമിതമായിരുന്നു.
‘സോണിയാ ഗാന്ധിയെ നേരിട്ട് കാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ട് 10 വര്‍ഷമായി. രാഹുല്‍ ഗാന്ധിയോടൊപ്പം അര്‍ത്ഥവത്തായി സമയം ചിലവഴിക്കാനുള്ള അവസരം ഒരിക്കല്‍ മാത്രമാണ് അനുവദിച്ചത്. ഒരേയൊരു അവസരത്തിലല്ലാതെ എനിക്ക് പ്രിയങ്കയെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കൽ രാഹുൽ ഗാന്ധിക്ക് ആശംസകൾ അയക്കാൻ പ്രിയങ്ക ഗാന്ധിയെ വിളിക്കേണ്ടി വന്നു. ഒരിക്കൽ സോണിയാ ഗാന്ധിക്ക് ക്രിസ്തുമസ് ആശംസിച്ചപ്പോൾ മാഡം പറഞ്ഞു – ‘ഞാൻ ഒരു ക്രിസ്ത്യാനിയല്ല . എന്നെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാക്കുമെന്നും മൻമോഹൻ സിംഗിനെ രാഷ്ട്രപതിയാക്കുമെന്നും പ്രണബ് മുഖർജി പ്രതീക്ഷിച്ചിരുന്നതായും – അയ്യർ പറഞ്ഞു.