ബുലന്ദ്ഷഹർ : വളർത്തു തത്തയെ കണ്ടെത്തി നൽകുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം . സോഷ്യൽ മീഡിയയിൽ വന്ന വെറുമൊരു പരസ്യമല്ല ഇത് . ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ നിവാസിയായ നവീൻ പഥകിന്റെ തീരുമാനമാണിത് .ഡിസംബർ 10 നാണ് പഥക്കിൻ്റെ വീട്ടിൽ നിന്ന് തത്തയെ കാണാതായത് . വീട്ടിലെ എല്ലാവർക്കും വളരെ പ്രിയപ്പെട്ടതായിരുന്നു വിഷ്ണു എന്ന് പേരിട്ട ആ തത്ത . കുട്ടിക്കാലം മുതൽ വളർത്തിയിരുന്ന തത്ത വീട്ടിൽ നിന്ന് പോയതോടെ വീട്ടിലെ കുട്ടികൾ പോലും ഇപ്പോൾ ഭക്ഷണവും കഴിക്കാറില്ലെന്ന് പഥക് പറയുന്നു.
ഇതോടെയാണ് തത്തയുടെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും തത്തയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തത്. രണ്ട് വർഷം മുമ്പ് പരിക്കേറ്റ തത്തയെ വളരെ ശ്രമപ്പെട്ടാണ് കുടുംബം രക്ഷപ്പെടുത്തിയത്. തത്ത വീട്ടിലുള്ളവരുടെ ശബ്ദം അനുകരിക്കുമായായിരുന്നുവെന്നും നവീൻ പഥക്ക് പറയുന്നു. തന്നെ “പാപ്പാ” എന്നും ഭാര്യയെ “മമ്മി” എന്നും വിളിച്ചിരുന്നു. വീട്ടുകാർ എന്ത് സംസാരിച്ചാലും തത്ത അത് ആവർത്തിക്കുമായിരുന്നുവെന്നും നവീൻ പഥക് പറയുന്നു.