ചെന്നൈ ; ആഞ്ഞടിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ ദുരിതം വിതയ്ക്കുകയാണ്. നാടും നഗരവും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ നാലു മരണമാണ് റിപ്പോർട്ട് ചെയ്തത് . ഒഡിഷ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയ സ്വദേശി ചന്ദ്രൻ വൈദ്യുതാഘാതമേറ്റാണ് മരിച്ചത് .
സ്വകാര്യ ഷോറൂമിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ബ്രോഡ്വേയിലെ വീടിനടുത്തുള്ള എടിഎം കിയോസ്കിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
എടിഎം കിയോസ്കിൻ്റെ വാതിൽ തള്ളുന്നതിനിടെ ചന്ദ്രൻ തെന്നി പുറത്തേയ്ക്ക് വീണു. ഇതിനിടെ ഇലക്ട്രിക് പോസ്റ്റിന് അടുത്തുള്ള ഇരുമ്പ് തൂണിൽ അബദ്ധത്തിൽ പിടിച്ചു. കേടായ കേബിളിൽ നിന്ന് ഷോക്കേറ്റ ചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാരാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് പോലീസിനെ അറിയിച്ചത് .