പട്ന : ബിഹാർ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ വൻ വിജയത്തിലേക്ക് കുതിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പാർട്ടിയെയും രൂക്ഷമായി വിമർശിച്ച് വൈറ്റ് ഹൗസ് ഗായിക മേരി മിൽബെൻ .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയായ മിൽബെൻ, എക്സിലെ ഒരു പോസ്റ്റിൽ, ബിജെപിയെ പിന്തുണച്ചത് കാരണം കോൺഗ്രസ് അനുയായികൾ മുമ്പ് സോഷ്യൽ മീഡിയയിൽ തന്നെ ട്രോളിയതായും ആരോപിച്ചു.
“പ്രിയപ്പെട്ട രാഹുൽ ഗാന്ധി, കോൺഗ്രസ്, എല്ലാ ‘ഗാന്ധി ഗുണ്ടകളും’ ആഴ്ചകൾക്ക് മുമ്പ് എക്സിൽ എന്നെ ട്രോളിയിരുന്നു, ഇപ്പോൾ ഇന്ന് ബിഹാർ തിരഞ്ഞെടുപ്പ് തൂത്തുവാരിയ എന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പിന്തുടരുന്നു “ എന്നാണ് മേരി മിൽബെന്റെ പോസ്റ്റ്.
2010 ലെ തിരഞ്ഞെടുപ്പിൽ 206 സീറ്റുകൾ നേടിയ എൻഡിഎ വീണ്ടും വൻ വിജയം കൈവരിക്കാൻ ഒരുങ്ങുകയാണ്. ബിജെപിയും ജെഡിയുവും അപ്രതീക്ഷിത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

