മധുര : ക്ഷേത്ര ശ്രീകോവിലിനുള്ളിൽ കയറാൻ ശ്രമിച്ച ഇളയരാജയെ വിലക്കിയതിൽ ജാതിയും ,മതവും കലർത്തരുതെന്ന് ക്ഷേത്രഭാരവാഹികൾ. ശ്രീവില്ലിപുത്തുര്‍ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ ഇളയരാജ കയറാൻശ്രമിച്ചതും , അധികൃതർ തടഞ്ഞതുമാണ് വിവാദത്തിനിടയാക്കിയത് .
എന്നാൽ പ്രാദേശിക പുരോഹിതര്‍ക്കല്ലാതെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് അറിയിച്ചതാണെന്നും , അതോടെ ഇളയരാജ തിരിച്ചിറങ്ങുകയായിരുന്നെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ശ്രീകോവിലിന് പുറത്തുവെച്ച് ഇളയരാജയെ പൂജാരിമാര്‍ ആദരിക്കുകയും ചെയ്തു.
ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് അറിയാതെയാണ് അദ്ദേഹം അകത്തു കടന്നത് . ഇക്കാര്യം ഇളയാരാജയെ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങിയെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ബന്ധപ്പെട്ടവരും ചൂണ്ടിക്കാട്ടി.
ജാതിവിവേചനത്തിന്റെ പേരിലാണ് തടഞ്ഞതെന്നതടക്കമുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി ഭാരവാഹികൾ തന്നെ രംഗത്തെത്തിയത്