ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നിലെ ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ വീടുകൾ തകർന്നു. പുൽവാമയിലും ബിജ്ബെഹറയിലുമാണ് സംഭവം. വ്യാഴാഴ്ച രാത്രിയുണ്ടായ സ്ഫോടനത്തിലാണ് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ കത്തി നശിച്ചത്. ഇവയെന്ന് സ്ഫോടനത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം വീടുകൾക്കുള്ളിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതായും സൂചനയുണ്ട്.
ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നെന്നും ഇതിനിടെ വീടുകളിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ താമസിക്കുന്ന തോക്കർ, ചൊവ്വാഴ്ച നടന്ന പഹൽഗാം കൂട്ടക്കൊലയിലെ പ്രധാന പ്രതികളിലൊരാളാണ്. പുൽവാമ ജില്ലയിലെ ത്രാലിൽ താമസിക്കുന്ന ആസിഫ് ഷെയ്ഖിനും ആക്രമണത്തിൻ്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു.

