ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടം. സംഭവത്തിൽ 50 കാരൻ മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബോർഡ്ഫോർഡിലെ ഗോർട്ട്നാഗ്ലോയിൽ ആർ466 ൽ ആയിരുന്നു സംഭവം. 50 കാരൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന 50 വയസ്സ് പ്രായമുള്ള ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാങ്കേതിക പരിശോധനകൾ അപകടം നടന്ന പ്രദേശം അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.

