ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. സംഭവത്തിൽ കൗമാരക്കാരന് ജീവൻ നഷ്ടമായി. ടിപ്പററിയിലെ തർലെസിലെ ലെയ്ൻസ്പാർക്കിലെ ബാലിനോണ്ടിയിൽ ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
എൽ4101 ൽ ആയിരുന്നു സംഭവം. യുവാവ് സഞ്ചരിച്ച കാർ പുലർച്ചെ 3.45 ഓടെ അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ കൗമാരക്കാരനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്.
Discussion about this post

