ഡബ്ലിൻ: സമീപഭാവിയിൽ ഫിൻ ഗെയിലിനെ നയിക്കാൻ സാധ്യതയുള്ള നേതാവ് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീലെന്ന് റിപ്പോർട്ട്. പാർട്ടി പ്രവർത്തകർക്കിടയിൽ ജെന്നിഫറിന്റെ പ്രവർത്തനങ്ങൾ വലിയ മതിപ്പുളവാക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമങ്ങളോട് ഫിൻ ഗെയ്ൽ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച പ്രതികരണങ്ങൾ നടത്തിയത്.
ആരോഗ്യമന്ത്രി എന്ന നിലയിൽ ജെന്നിഫർ കാഴ്ചവയ്ക്കുന്ന പ്രകടനങ്ങൾ സഹപ്രവർത്തകരെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ പാർട്ടിയുടെ നേതാവാകണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. അതേസമയം ജെന്നിഫറിന്റെ പേര് വെളിപ്പെടുത്താതെയാണ് പാർട്ടിപ്രവർത്തകർ ഇതേക്കുറിച്ച് പങ്കുവച്ചത്. ലെയ്ൻസ്റ്റർ ആസ്ഥാനമായുള്ള ടിഡികൾ ഉൾപ്പെടെ അഭിപ്രായം പങ്കുവച്ചവരിൽ ഉൾപ്പെടുന്നു. പാർട്ടിയ്ക്കുള്ളിൽ ജെന്നിഫറിന് വലിയ സ്വീകാര്യതയുണ്ട്. ഭാവിയിൽ ഇവർ പ്രധാനമന്ത്രി ആയേക്കാമെന്നും പാർട്ടി പ്രവർത്തകർ വ്യക്തമാക്കുന്നു.

