ബെംഗളൂരു: കർണാടകയിലെ കോലാറിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് നാല് മരണം . തിങ്കളാഴ്ച പുലർച്ചെ 2.15 നും 2.30 നും ഇടയിൽ മാലൂർ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തിലാണ് അപകടം. തീർത്ഥാടകരുടെ കാർ ഫ്ലൈഓവറിൽ നിന്ന് മറിയുകയായിരുന്നു.
മരിച്ച നാലുപേരും സുഹൃത്തുക്കളാണെന്നും ശബരിമലയിലേക്കുള്ള യാത്രയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് കൈമാറും.
കഴിഞ്ഞ ആഴ്ച തിരുപ്പൂരിലെ പെരുമനല്ലൂരിന് സമീപം ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പോകുകയായിരുന്ന ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് 37 ശബരിമല തീർത്ഥാടകർക്ക് പരിക്കേറ്റു.
Discussion about this post

