ചെന്നൈ ; തമിഴ്നാട്ടിൽ അണ്ണാ ഡി എം കെ എം എൽ എ മാർ രാജി വച്ച മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ . ധാരാപുരം, മധുര മണ്ഡലങ്ങളിൽ ഒക്ടോബർ 6 ന് വോട്ടെടുപ്പും ഒക്ടോബർ 9 ന് വോട്ടെണ്ണലും നടക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധുരയിൽ ടിവികെ രണ്ടാം സ്ഥാനത്തും ധാരാപുരത്ത് ഡിഎംകെ രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു . അതേസമയം, വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
അസമിലെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കും. പുതുച്ചേരിയിലെ തട്ടഞ്ചാവടി, പശ്ചിമ ബംഗാളിലെ റെജിനഗർ, നന്ദിഗ്രാം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഇതോടൊപ്പം, അസമിലെ നാഗോൺ പാർലമെന്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഈ മാസം 16 മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഈ മാസം 17 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 19 ആണ്.

