ന്യൂഡൽഹി : ഡൽഹിയിൽ ഭൂചലനം . തിങ്കളാഴ്ച രാവിലെ 8:44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കൻ ഡൽഹിയിലായിരുന്നു. 5 കിലോമീറ്റർ താഴ്ചയിലായിരുന്നു ഇത്. ജീവഹാനിയോ സ്വത്ത് നഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിൽ ഗുജറാത്തിലെ കച്ച് ജില്ലയിൽ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പുലർച്ചെ 1:22 നാണ് കച്ചിൽ ഭൂകമ്പം ഉണ്ടായത്. ജില്ലയിലെ ഖാവ്ദയിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ വടക്ക്-വടക്കുകിഴക്കായിട്ടായിരുന്നു അതിന്റെ പ്രഭവകേന്ദ്രം. കച്ച് വളരെ ഭൂകമ്പ സാധ്യതയുള്ള പ്രദേശമായി കണക്കാക്കപ്പെടുന്നയിടമാണ് . . 2001 ൽ, കച്ച് ജില്ലയിലെ ഭുജിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി, അതിൽ 13,800 പേർ മരിച്ചു.

