ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം ഡ്യൂട്ടിയ്ക്കിടെ പരിക്കേറ്റത് 600 ലധികം പോലീസുകാർക്ക്. ഇതിൽ പകുതി പേർക്കും മറ്റുള്ളവരിൽ നിന്നുള്ള ആക്രമണമാണ് പരിക്കിന് കാരണം ആയത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഡ്യൂട്ടിയ്ക്കിടെ പരിക്കേൽക്കുന്ന സംഭവങ്ങളിൽ 11 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.
ആകെ 616 പോലീസുകാർക്കാണ് പരിക്കേറ്റത്. 2024 ൽ ഇത് 555 ആയിരുന്നു. കഴിഞ്ഞ വർഷം പരിക്കേറ്റ 616 പേരിൽ 344 പേർക്ക് ആക്രമണത്തിലാണ് പരിക്കേറ്റത്.
Discussion about this post

