ജാഡ്ചർല : ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സിൽ ചത്തപാമ്പിനെ കണ്ടെത്തി . തെലങ്കാനയിലെ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സിനുള്ളിൽ നിന്നാണ് ചത്ത പാമ്പിനെ കണ്ടെത്തിയത് .
ജാഡ്ചർല പോലീസ് സ്റ്റേഷന് സമീപമുള്ള ബേക്കറിയിൽ നിന്നാണ് കുട്ടികൾക്കും തനിക്കും കഴിക്കാനായി പഫ്സ് വാങ്ങിയതെന്ന് ജോഖിനഗറിൽ നിന്നുള്ള ശ്രീശൈല പറഞ്ഞു. ‘ “വീട്ടിൽ തിരിച്ചെത്തി പഫ്സ് കഴിക്കാൻ എടുത്തപ്പോഴാണ് പാമ്പിനെ കണ്ടത് ‘ ശ്രീശൈല പറഞ്ഞു .
അവർ ഉടൻ തന്നെ ജാഡ്ചർല പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് പോലീസ് ബേക്കറിയിൽ പരിശോധന നടത്തി. ആഹാരങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പഫ്സിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post

