ലക്നൗ ; അമേരിക്കയിൽ വച്ച് ശ്രീരാമനെക്കുറിച്ച് വിവാദപരമായ പരാമർശങ്ങൾ നടത്തിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൽ (എംപി-എംഎൽഎ കോടതി) പരാതി നൽകി . കേസ് കേട്ട ശേഷം, തെളിവുകൾ ഹാജരാക്കുന്നതിനുള്ള അടുത്ത തീയതി മെയ് 19 ലേയ്ക്ക് മാറ്റി.രാഹുൽ ഗാന്ധി രാജ്യത്തിന് പുറത്ത് നടത്തിയ പ്രസ്താവനകളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ പെടാറുണ്ട്.
ഏപ്രിൽ 21 ന് രാഹുൽ അമേരിക്കയിലെ ബോസ്റ്റണിലായിരുന്നു . അവിടെ ബ്രൗൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ശ്രീരാമൻ പുരാണ കഥാപാത്രമാണെന്നും ആ കാലഘട്ടത്തിലെ കഥകൾ സാങ്കൽപ്പികമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ശ്രീരാമനെ അദ്ദേഹം പുരാണ കഥാപാത്രം എന്നാണ് വിശേഷിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന കോടിക്കണക്കിന് സനാതനികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തി. തുടർന്നാണ് പരാതി നൽകിയതെന്ന് അഭിഭാഷകൻ ഹരിശങ്കർ പാണ്ഡെ പറഞ്ഞു

