ലക്നൗ : ഗാസയ്ക്ക് വേണ്ടി കണ്ണീർ ഒഴുക്കിയവരൊക്കെ ബംഗ്ലാദേശിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . , ധാർമ്മിക കാപട്യം, പതിറ്റാണ്ടുകളായി തുടരുന്ന പ്രീണനം എന്നിവയിലൂടെ ഇന്ത്യയിലും അതിർത്തിക്കപ്പുറത്തും ഹിന്ദുക്കളോട് ശത്രുത പുലർത്തുന്ന ശക്തികളെ ധൈര്യപ്പെടുത്തുകയാണ് ചിലരെന്നും അദ്ദേഹം പറഞ്ഞു.
‘ ഇരകൾ ഹിന്ദുക്കളാകുമ്പോൾ മനുഷ്യാവകാശ ചാമ്പ്യന്മാരാണെന്ന് അവകാശപ്പെടുന്നവർ നിശബ്ദരാണ്. നിങ്ങൾ ഗാസയെക്കുറിച്ച് കരയുന്നു, ആഗോള സംഘർഷങ്ങൾക്ക് നിങ്ങൾ മെഴുകുതിരികൾ കത്തിക്കുന്നു, പക്ഷേ ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെ അടിച്ചുകൊല്ലുമ്പോൾ നിങ്ങൾക്ക് ഒരു വാക്കുപോലും പറയാൻ കഴിയുന്നില്ല . ഈ നിശബ്ദത നിഷ്പക്ഷതയല്ല. ഈ നിശബ്ദത പങ്കാളിത്വമാണ്.
ഈ രാഷ്ട്രത്തെ പ്രീണനം ചെയ്തില്ലായിരുന്നെങ്കിൽ, സ്ഥാപിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ബംഗ്ലാദേശിൽ ഹിന്ദുക്കളെ ജീവനോടെ ചുട്ടെരിക്കില്ലായിരുന്നു, പാഠങ്ങൾ ഒരിക്കലും പഠിക്കാത്തതിനാൽ ചരിത്രം ആവർത്തിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ . ഉത്തർപ്രദേശ് നുഴഞ്ഞുകയറ്റക്കാരുടെ അഭയകേന്ദ്രമായി മാറില്ല. രാഷ്ട്രീയ സൗകര്യത്തിനായി നിയമം, സുരക്ഷ, ജനസംഖ്യാ സ്ഥിരത എന്നിവയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും “ യോഗി ആദിത്യനാഥ് പറഞ്ഞു.

